Announcements -14/11/2025

അറിയിപ്പുകൾ

  1. ഈശോയുടെ രാജത്വ തിരുനാൾ നവംബർ 21, 22 & 23 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Nov 21, വെള്ളിയാഴ്ച, രാവിലെ 9.45 മുതൽ 3:30 വരെ Vicarial Shrine-ൽ വിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ചു വച്ചുള്ള ദിവ്യകാരുണ്യ ആരാധനയും തുടർന്ന് തിരുഹൃദയ ദേവാലയത്തിലേക്ക് ദിവ്യകാരുണ്യപ്രദിക്ഷണവും അതിനുശേഷം 3:45 മുതൽ ഒരു മണിക്കൂർ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ഈ പ്രാർത്ഥനാനുഭവത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
  2. അടുത്ത Marriage Preparation Course, November 21, വെള്ളി, രാവിലെ 7:45 മുതൽ വൈകുന്നേരം 5:00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ November 20-ന് മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  3. നവംബർ 21, വെള്ളിയാഴ്ച രാവിലെ 10.30-ന് തിരുഹൃദയ ദേവാലയത്തിൽ ലോക യുവജന ദിനാഘോഷം സംഘടിപ്പിക്കുന്നു. ഈ വിശ്വാസ-ആഘോഷത്തിൽ പങ്കാളികളാകാൻ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു.
  4. Music ministry-യുടെ മധ്യസ്ഥയായ വി. സെസിലിയായുടെ തിരുനാൾ ആഘോഷിക്കുന്ന Nov. 20, വ്യാഴം, നമ്മുടെ പാരീഷിലെ എല്ലാ community-യിലുമുള്ള Choir അംഗങ്ങളും വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയിൽ പങ്കെടുത്ത് നിങ്ങളുടെ commitment പുതക്കുവാനായിട്ട് ക്ഷണിക്കുന്നു.
  5. മദർ ചർച്ചിന്റെ എൺപത്തിയഞ്ചാം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബർ 27 വ്യാഴാഴ്ച രാത്രി 7.45-ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ Cultural Night സംഘടിപ്പിച്ചിരിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  6. നവംബർ 16, ഞായർ, സജി അച്ചന്റെ Ordination Anniversary ആണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
  7. Nurses Ministry യുടെ “Formation Programme – Hope 2025, November 29, ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണി വരെ Social Hall-ൽ വച്ച് Br Josemonന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ nurses സഹോദരങ്ങളെയും ഈ പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  8. Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Ministry-യുടെ നേതൃത്വത്തിൽ നടത്തി വരുന്ന Christeen Biblia ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
    1. Sub Juniors – (Age 5 – 8): John
    2. Juniors – (Age 9-12): Leviticus and St. Mark
    3. ⁠Seniors – (Age 13-18): Joshua and St. Mathew
  1. Biblia 2025 – ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ‘ബിബ്ലിയ’ ബൈബിൾ ക്വിസ് ഡിസംബർ 12 വെള്ളിയാഴ്ച , ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)

വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).

ഇതിന്റെ വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ്

  • Essay Writing Competition: നിറവ് 2026 എഡിറ്റോറിയൽ ടീം ഒരു Essay Writing Competition നടത്തുന്നു. കുടുംബ കൂട്ടായ്മകൾ വഴിയാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്. Zonal അടിസ്ഥാനത്തിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2025 നവംബർ 19 ബുധൻ 7:00 pm. ഇതിന്റെ വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ Family Cell ഗ്രൂപ്പുകൾ വഴി ലഭ്യമാണ്