Announcements – 25/09/2026

അറിയിപ്പുകൾ

  1. സെപ്റ്റംബർ 30, ബുധൻ, Aldo Berardi പിതാന്റെ ജന്മദിനമാണ്. പിതാന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
  1. സെപ്റ്റംബർ 30 ബുധനാഴ്ച വൈകുന്നേരം 7 മണിയുടെ ദിവ്യബലിയിൽ, Parish Lectors Ministry അവരുടെ മധ്യസ്ഥനായ വിശുദ്ധ ജെറോമിന്റെ തിരുനാൾ ആഘോഷിക്കുന്നു. എല്ലാ Lectors-നെയും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം.
  1. മാസാദ്യ വെള്ളിയാഴ്ചയായ ഒക്ടോബർ 2-ന്, Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 45-ന് ഉണ്ടായിരിക്കുന്നതാണ്.
  1. വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 4, ഞായറാഴ്ച വൈകുന്നേരം 5.30- ന് ആഘോഷമായ ദിവ്യബലിയോടെ ആചരിക്കുന്നു. Transitus ഒക്ടോബർ 3, ശനിയാഴ്ച വൈകുന്നേരത്തെ ദിവ്യബലിക്കുശേഷം Sacred Heart Church-ൽ നടത്തപ്പെടും. തിരുനാൾ ദിവ്യബലിക്കുശേഷം വളർത്തുമൃഗങ്ങൾക്കായി പ്രത്യേക ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.
  1. “Charis Asia Youth Conference” നവംബർ 13 മുതൽ 15 വരെ UAE-യിലെ Ras Al Khaimah, St. Anthony’s Catholic Church-ൽ നടക്കും. 16 മുതൽ 35 വയസ്സുവരെയുള്ള യുവജനങ്ങളെ ഇതിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.
  1. പാരിഷിന്റെ വെബ്സൈറ്റ് Maintain ചെയ്യാൻ, IT Systems മേഖലയിൽ പരിചയമുള്ള വോളന്റീർസ്നെ തേടുന്നു. താല്പര്യമുള്ളവർ പാരിഷ് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക
  1. പരിശുദ്ധ ജപമാല മാസമായ ഒക്ടോബറിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ദിവ്യബലിക്ക് 40 മിനിറ്റ് മുമ്പ് Grotto-യിൽ ജപമാല ചൊല്ലുന്നതായിരിക്കും.
  1. Jesus Youth-ന്റെ നേതൃത്വത്തിൽ October മാസത്തിൽ ഭവനങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു. Bachelors , Company Camp-കളിൽ താമസിക്കുന്നവർ, പുതുതായി ബഹ്റൈനിൽ എത്തിയ കുടുംബങ്ങൾ എന്നിവർ തങ്ങളുടെ താമസസ്ഥലത്ത് ജപമാല നടത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ JY Help Desk-മായി ബന്ധപ്പെടുക