Announcements – 05/05/2023

അറിയിപ്പുകൾ

1. GCC-യിലെ രണ്ടു Vicariate-ലുള്ള എല്ലാ Capuchin വൈദികരുടെയും Chapter Meeting മെയ് 8 മുതൽ 11 വരെ Abu Dhabi-യിൽ വച്ച് നടക്കുന്നു. മൂന്ന് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ഈ മീറ്റിംഗിന്റെ വിജയത്തിനായി പ്രത്യേകം പ്രാർത്ഥിക്കാം.

2. May 8, തിങ്കളാഴ്ച Victor അച്ചന്റെ ജന്മദിനമാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുംവേണ്ടി നമുക്കു പ്രാർത്ഥിക്കാം.

3. ഈ മാസത്തിൽ (മെയ് മാസം) എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് കുർബ്ബാനക്ക് 40 മിനിറ്റ് മുൻപ് മാതാവിന്റെ Grotto-യിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.

4. ഈ മെയ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.00 മണിവരെ, Flores De Mayo എന്ന മരിയൻ ഭക്തി പ്രാർത്ഥന Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരെയും, പ്രത്യേകിച്ച് കുട്ടികൾക്ക്, white dress code-ൽ ഈ മരിയ ഭക്തി പ്രാർത്ഥനയിൽ പങ്കെടുത്ത് നിയോഗങ്ങളും കാഴ്ചസമർപ്പണവും നടത്താവുന്നതാണ്. ഇതിന്റെ സമാപനം മാതാവിന്റെ സന്ദർശന തിരുനാൾ ദിനമായ മെയ് 31-ന് നടത്തപ്പെടുന്നതാണ്.

5. Jesus Youth-ന്റെ Middle East Conference, ഇന്നു മുതൽ ഞായാറാഴ്ച May 7 വരെ Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. ഈ conference-ന്റെ വിജയത്തിനായി നമുക്കു പ്രതേകം പ്രാർത്ഥിക്കാം.

6. അടുത്ത Marriage Preparation Course, May 26, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ 5.00 വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

7. നമ്മുടെ Parish-ലെ ഇംഗ്ലീഷ് Lectors Ministry-യിൽ, പുതിയ Lectors ആയി ചേരുവാൻ താൽപര്യമുള്ള, സ്ഥൈര്യലേപനം സ്വീകരിച്ചവരിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് മെയ് 31-ന് മുൻപായി Parish office-മായി ബന്ധപ്പെടുക.

8. നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി One Direction എന്ന ഒരു summer special program, July 1st, 2nd & 3rd ദിവസങ്ങളിലായി നടത്തപ്പെടുന്നു. ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിൽ catechism പഠിക്കുന്ന എല്ലാ കുട്ടികളും ഇതിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. Registration-നും മറ്റ് വിശദവിവരങ്ങളും Parish Notice Board-ൽ ലഭ്യമാണ്.

9. Nurses Day-യോട് അനുബന്ധിച്ച് മെയ്‌ 12ആം തിയതി, അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 7.00-മണിക്കുള്ള കുർബ്ബാനയിൽ നമ്മുടെ സമൂഹത്തിലെ എല്ലാ നേഴ്സ്മാരെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായിക്കും എന്ന് ഓർമിപ്പിക്കുന്നു. അന്നേ ദിവസം എല്ലാ നേഴ്സസ് സഹോദരങ്ങൾക്കും കാഴ്ചസമർപ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

10. നഴ്സസ് മിനിസ്ട്രിയുടെ ഈ വർഷത്തെ “Great Call” മെയ്‌ മാസം 20ആം തിയതി ശനിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണിവരെ സോഷ്യൽ ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. Dr. ജോൺ D ആണ് ഈ പ്രോഗ്രാം ലീഡ് ചെയ്യുന്നത്. ഇതിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രെജിസ്ട്രേഷൻ ഫീ (BD: 2/-) ഉണ്ടായിരിക്കുന്നതാണ്. എല്ലാ നഴ്സസ് സഹോദരി സഹോദരങ്ങളും ഇതിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു.

11. Francis Achan, Capuchin മീറ്റിംഗിനായി പോകുന്നതിനാൽ അടുത്ത ചൊവ്വാഴ്ച May 9, മലയാളത്തിലുള്ള കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന, മൂന്നാമത്തെ തിങ്കളാഴ്ചയായ May 15-ന് അയിരിക്കും നടത്തപ്പെടുക എന്നറിയിക്കുന്നു.

12. മലയാളി സമൂഹത്തിനായുള്ള ഈ വർഷത്തെ വിശുദ്ധനാട് സന്ദർശനം July ഒന്നു മുതൽ 12 വരെ ക്രമീകരിച്ചിരിക്കുന്നു. Israel-ലെ വിവിധ പുണ്യസ്ഥലങ്ങൾ, Jordan, Egypt-ലെ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഈ വിശുദ്ധനാട് സന്ദർശനത്തിനായി ഏതാനും സീറ്റുകൾകൂടി ലഭ്യമാണ്. വിശദവിവരങ്ങൾക്കായി അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.

13. ഇന്ന് ആദ്യകുർബ്ബാന സ്വീകരിച്ച എല്ലാ കുട്ടികളെയും അവരെ ഇതിനായി ഒരുക്കിയ നമ്മുടെ മലയാളം catechism മിനിസ്ട്രിയിലെ ടീച്ചേഴ്സിനെയും, എല്ലാ മാതാപിതാക്കന്മാരെയും പ്രത്യേകം അനുമോദിക്കുന്നു….