Announcements – 18/09/2026

അറിയിപ്പുകൾ

  1. സെപ്റ്റംബർ 30, ബുധൻ, Aldo Berardi പിതാന്റെ ജന്മദിനമാണ്. പിതാന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
  1. വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 4, ഞായറാഴ്ച വൈകുന്നേരം 5.30- ന് ആഘോഷമായ ദിവ്യബലിയോടെ ആചരിക്കുന്നു. Transitus ഒക്ടോബർ 3, ശനിയാഴ്ച വൈകുന്നേരത്തെ ദിവ്യബലിക്കുശേഷം Sacred Heart Church-ൽ നടത്തപ്പെടും. തിരുനാൾ ദിവ്യബലിക്കുശേഷം വളർത്തുമൃഗങ്ങൾക്കായി പ്രത്യേക ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഭവനങ്ങളിലുള്ള വിവിധ വളർത്തുമൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, ചെടികൾ തുടങ്ങി എല്ലാ ജീവജാലങ്ങളും Church Courtyard-ൽ വച്ച് നടത്തപ്പെടുന്ന പ്രത്യേക Blessing-നായി കൊണ്ടുവരാവുന്നതാണ്.
  1. “Charis Asia Youth Conference” നവംബർ 13 മുതൽ 15 വരെ UAE-യിലെ Ras Al Khaimah, St. Anthony’s Catholic Church-ൽ നടക്കും. 16 മുതൽ 35 വയസ്സുവരെയുള്ള യുവജനങ്ങളെ ഇതിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.
  1. ജൂലൈ മുതൽ സെപ്റ്റംബർ വരെ വിവാഹവാർഷികം ആഘോഷിക്കുന്നവർക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, സെപ്റ്റംബർ 26 ശനിയാഴ്ച വൈകുന്നേരം30-ന് നടത്തപ്പെടുന്നു. പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ്.
  1. ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള English Catechism ക്ലാസുകൾ സെപ്റ്റംബർ 25-ന് ആരംഭിക്കും.
  1. പുതിയ അധ്യയന വർഷത്തിലെ മലയാളം Catechism ക്ലാസ്സുകൾ സെപ്റ്റംബർ 24, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. മലയാളം Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും പാഠപുസ്തക വിതരണവും സെപ്റ്റംബർ 19, വൈകുന്നേരം 6:30 മുതൽ 8:00 മണി വരെ AV റൂമിൽ നടക്കുന്നതാണ്.
  1. നമ്മുടെ സമൂഹത്തിലെ ലീഡേഴ്സിനായുള്ള quarterly മീറ്റിംഗ് Sep 25, വെള്ളിയാഴ്ച രാവിലെ 11:30-ന് St Francis Assisi Block, rooms 15&16-ൽ വെച്ച് നടത്തപ്പെടുന്നു. നേതൃ സ്ഥാനത്തുള്ള എല്ലാവരും നിർബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St Jerome കുടുംബ കൂട്ടായ്മ.